റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യത്തെ റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനും,  റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിന് അവബോധം നൽകുന്നതിനും വേണ്ടിയുള്ള ദേശീയ റോഡ് സുരക്ഷ മാസാചരണത്തിന് നാളെ തുടക്കമാവും. ന്യൂഡൽഹിയിലെ വിഗ്യാൻ ഭവനിൽ നാളെ നടക്കുന്ന ചടങ്ങിൽ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി ശ്രീ രാജ്നാഥ്  സിംഗ്, കേന്ദ്ര  ഉപരിതല ഗതാഗത, ഹൈവേ മന്ത്രി ശ്രീ നിതിൻ ഗഡ്കരി, സഹമന്ത്രി ജനറൽ വികെ സിങ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിക്കും.

റോഡ് സുരക്ഷയെ പറ്റിയുള്ള ചലച്ചിത്രം, വാഗ അതിർത്തി മുതൽ കന്യാകുമാരി വരെയുള്ള സേഫ് സ്പീഡ് ചലഞ്ച് നാഷണൽ ചാമ്പ്യൻഷിപ്പിന്റെ ഫ്ലാഗ് ഓഫ്, റോഡ് സുരക്ഷ അവാർഡ് വിതരണം എന്നിവ നടക്കും.

സംസ്ഥാന ഗവൺമെന്റുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഇൻഷുറൻസ് കമ്പനികൾ എന്നിവ ബോധവൽക്കരണ പരിപാടിയിൽ പങ്കെടുക്കും. സെമിനാർ, വാക്കത്തോൺ, പോസ്റ്റർ പ്രദർശന മത്സരം എന്നിവയും ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി നടക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *