ന്യൂഡല്‍ഹി: ഇന്ത്യയിലെ എട്ട് പ്രധാന വ്യവസായ മേഖലകളില്‍ നവംബറില്‍ ഉല്പാദനത്തില് ഇടിവ് രേഖപ്പെടുത്തി. സെപ്റ്റംബര്‍ മാസത്തിലെ നേരിയ പുരോഗതിക്ക് ശേഷമാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.ഓഗസ്റ്റില്‍ 7.36 ശതമാനമായി കുറഞ്ഞ വ്യാവസായിക ഉല്പാദന സൂചിക സെപ്റ്റംബറില്‍ 0.2 ശതമാനം വളര്‍ച്ച നേടിയിരുന്നു. നവംബറില്‍ അത് 2.6 ശതമാനമായി ആണ് ഇടിഞ്ഞിരിക്കുന്നത്. ക്രൂഡ് ഓയില്‍, കല്‍ക്കരി ഉല്പാദനം, പ്രകൃതിവാതക മേഖല എന്നിവിടങ്ങളില്‍ ഇടിവിനെ തുടര്‍ന്നാണ് ഉത്പാദനം 2.6 ശതമാനമായി ചുരുങ്ങിയത്.
കല്‍ക്കരി, വളം, വൈദ്യുതി എന്നിവ മാത്രമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്.ക്രൂഡ് ഓയില്‍ വ്യവസായത്തിന്റെ ഉത്പാദനം 4.9 ശതമാനം ഇടിഞ്ഞപ്പോള്‍ പ്രകൃതിവാതക, റിഫൈനറി ഉല്പന്നങ്ങള് യഥാക്രമം 9.3 ശതമാനവും 4.8 ശതമാനവും കുറഞ്ഞു.ഉല്പാദനം യഥാക്രമം 4.4 ശതമാനവും 7.1 ശതമാനവും ഇടിഞ്ഞതിനാല്‍ സ്റ്റീല്‍, സിമന്റ് വ്യവസായങ്ങളും തകര്‍ച്ചയിലേക്കാണ് പോയത്.കല്‍ക്കരി, വൈദ്യുതി മേഖല, വളം എന്നിവയുടെ ഉല്പാദന വളര്‍ച്ച നവംബറില്‍ യഥാക്രമം 2.9 ശതമാനം, 2.2 ശതമാനം, 1.6 ശതമാനം എന്നിങ്ങനെയായിരുന്നു.



