റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിതീഷ് സര്‍ക്കാര്‍ വീഴാന്‍ സാധ്യത: ബീഹാറില്‍ 17 എംഎല്‍എമാര്‍ ആര്‍ജെഡിയിലേക്ക്

January 1, 2021 - 9:50 am

പട്‌ന: എംഎല്‍എമാരുടെ കൂറുമാറ്റവും ചാക്കിട്ട് പിടിത്തവും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്ഥിര സംഭവമായി മാറിയിരിക്കുകയാണ്. ഇത്തരത്തിലൊരു പുതിയ വാര്‍ത്ത വന്നിരിക്കുന്നത് ബിഹാറില്‍ നിന്നാണ്. എന്‍ഡിഎ സഖ്യകക്ഷിയായ നിതീഷ് കുമാറിന്റെ ജെഡിയുവില്‍ നിന്ന് ആര്‍ജെഡിയിലേക്ക് ചാടാന്‍ തയ്യാറായി നില്‍ക്കുന്നത് 17 എംഎല്‍എമാരാണെന്നാണ് വിവരം. ആര്‍ജെഡി മുന്‍ മന്ത്രി ശ്യാം രാജക് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ കുറുമാറ്റ നിരോധന നിയമത്തിന്റെ പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ പാര്‍ട്ടിയിലേക്ക് വരുന്ന എംഎല്‍എമാരുടെ എണ്ണം 28 ആക്കേണ്ടതുണ്ട്. അത് വരെ കാത്തിരിക്കാനാണ് എംഎല്‍എമാരോട് പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

17 ജെഡി-യു നിയമസഭാംഗങ്ങളെങ്കിലും ആര്‍ജെഡിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.ബിജെപിയുടെ മുമ്പാകെ അക്ഷരാര്‍ത്ഥത്തില്‍ കീഴടങ്ങിയ നിതീഷ് കുമാറിന്റെ കൂട്ടായ്മയില്‍ ശ്വാസം മുട്ടി നില്‍ക്കുന്ന അംഗങ്ങളാണവര്‍. അവര്‍ ആര്‍ജെഡിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ കുറുമാറ്റ നിരോധന നിയമം ലംഘിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് രാജക് പറഞ്ഞത്. എന്നാല്‍ ഇത് നിരസിച്ച് നിതീഷ് കുമാര്‍ രംഗത്തെത്തി.

ഇത്തരത്തിലുള്ള അവകാശവാദം തികച്ചും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.18 ആര്‍ജെഡി നിയമസഭാ സാമാജികര്‍ ജെഡി-യു യുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്ന് ജെഡി-യു വക്താവ് സഞ്ജയ് സിംഗും വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ തിരഞ്ഞെടുപ്പിന് ഒരുങ്ങാനായി ആര്‍ജെഡിയോട് തേജസ്വി ആവശ്യപ്പെട്ടിരുന്നു. നിതീഷ് കുമാറിലുള്ള വിശ്വാസം പല എംഎല്‍എമാര്‍ക്കും നഷ്ടപ്പെട്ടിരിക്കുകയാണ്. ബിജെപിക്ക് പൂര്‍ണമായും വഴങ്ങിയ ദുര്‍ബലനായ നിതീഷാണ് ഇപ്പോള്‍ ഉള്ളത്. ജെഡിയുവില്‍ തുടരാന്‍ താല്‍പര്യമില്ലാത്തതിന്റെ കാരണവും ഇത് തന്നെ. മൂന്ന് സാധ്യതകളാണ് സര്‍ക്കാര്‍ വീഴാനായി ഉള്ളത്.അരുണാചല്‍ പ്രദേശില്‍ 6 എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോയതിന് പിന്നാലെ കടുത്ത ആശങ്കകളാണ് ജെഡിയു ക്യാമ്പിലുള്ളത്. ജെഡിയുവില്‍ പിളര്‍പ്പ് ഉണ്ടാവുമെന്ന് ആര്‍ജെഡി പറയുന്നു. എന്നാല്‍ നിതീഷ് കുമാര്‍ അങ്ങനൊരു സംഭവമേ ഇല്ലെന്ന് പറയുന്നു. പക്ഷേ 17 എംഎല്‍എമാര്‍ 28 പേരെ കൊണ്ടുവരുന്നതിന് വേണ്ടിയാണ് ജെഡിയു കൂറുമാറ്റം വൈകിപ്പിക്കുന്നത്. വൈകാതെ തന്നെ ഇത് സംഭവിക്കുമെന്നാണ് അവരുടെ പ്രതീക്ഷ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *