ലഖനൗ: ഉത്തര്‍ പ്രദേശിലെ എറ്റാവില്‍ പാക്പൗര പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ സംഭവത്തെപ്പറ്റി അന്വേഷിക്കുമെന്ന് അധികൃതര്‍. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പാക് വനിതയെ സ്ഥാനത്തുനിന്ന് നീക്കി. ജലേസര്‍ ഗ്രാമ പഞ്ചായത്തിലെ ബാനോബീഗം എന്ന സ്ത്രീയാണ് ഇടക്കാല പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന്‍ പൗരനെ വിവാഹം ചെയ്ത് ദീര്‍ഘകാല വിസയില്‍ താമസിക്കുകയാണ് ഈ 65 കാരി. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഇവര്‍ എങ്ങനെയാണ് തെരഞ്ഞെടെുപ്പില്‍ മത്സരിക്കാനും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടാനും ഇടയായതെന്ന് അന്വേഷിക്കാന്‍ മജിസ്‌ട്രേറ്റ് സുഖ്‌ലാല്‍ ഭാരതി ഉത്തരവിട്ടു. ആധാര്‍ കാര്‍ഡും മറ്റ് രേഖകളും സംഘടിപ്പിച്ചാണ് ഇവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നാണ് പ്രഥമിക നിഗമനം.
40 വര്‍ഷം മുമ്പാണ് ബാനോബീഗം ഇന്ത്യന്‍ പൗരനായ അക്തര്‍ അലിയെ വിവാഹം ചെയ്ത് കറാച്ചിയില്‍ നിന്ന് ഇന്ത്യയിലെത്തിയത്. നിരവധി തവണ പൗരത്വത്തിന് അപേക്ഷിച്ചെങ്കിലും കിട്ടിയില്ല. 2015ലെ തെരഞ്ഞെടുപ്പില്‍ ബാനോബീഗം പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഈ വര്‍ഷം ജനുവരി 9ന് പഞ്ചായത്ത് പ്രസിഡന്റ് മരിച്ചപ്പോള്‍ ഇവര്‍ ഇടക്കാല പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. തദ്ദേശവാസികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.




