തിരുവനന്തപുരം: വെള്ളറടയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടു സ്ത്രീകൾ മരിച്ചു. പാറശ്ശാല സ്വദേശികളായ രാധാമണി, സുമ എന്നിവരാണ് മരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവര്‍ പരമേശ്വരന്, ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന രജിത്ത് എന്നിവർക്ക് പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളറട കുരിശുമലയില്‍ 20-12-2020 ഞായറാഴ്ച പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. അഞ്ചാം കുരിശിനു സമീപത്ത് ഒരു ചടങ്ങില്‍ പങ്കെടുത്ത് തിരികെ വരികയായിരുന്ന സംഘമാണ് അപകടത്തിൽ പെട്ടത്.
മൃതദേഹങ്ങൾ കാരക്കോണം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

