റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സഹാനുഭൂതിയുടെ ഒരംശം പോലും കേന്ദ്രസര്‍ക്കാരിന് ഇല്ലെന്ന് സമരം ചെയ്യുന്ന കർഷകർ

December 20, 2020 - 12:51 pm

ന്യൂഡല്‍ഹി: സഹാനുഭൂതിയുടെ ഒരംശം പോലും കേന്ദ്രസര്‍ക്കാരിന് ഇല്ലെന്ന് സമരം ചെയ്യുന്ന കർഷകർ . കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഉദ്ദേശമുണ്ടെന്ന് തോന്നുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര തോമറിനും അയച്ച കത്തിലാണ് കര്‍ഷകര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമം എന്ന വ്യാജേന കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ കേന്ദ്രം അഴിച്ചുവിട്ട അതിക്രമങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ കര്‍ഷകരോട് സഹാനുഭൂതിയുടെ ഒരംശം പോലും കേന്ദ്രസര്‍ക്കാരിന് ഇല്ലെന്ന് ബോധ്യപ്പെടുമെന്ന് കര്‍ഷകര്‍ പറഞ്ഞു.

സമാധാനപരമായി നടക്കുന്ന കര്‍ഷക പ്രതിഷേധത്തെക്കുറിച്ചും കര്‍ഷകരെക്കുറിച്ചും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെയൊരു തുറന്ന കത്തെഴുതുന്നതെന്നും കര്‍ഷകര്‍ വ്യക്തമാക്കി.

പ്രതിഷേധിക്കുന്ന കര്‍ഷകരെ പ്രതിപക്ഷ പാര്‍ട്ടികള്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഈ നിയമങ്ങള്‍ വിവിധ കമ്മിറ്റികള്‍ വളരെക്കാലമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്നും മധ്യപ്രദേശില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയെ കര്‍ഷകര്‍ തള്ളിപ്പറഞ്ഞു. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി ഉണ്ടാക്കിയ തെറ്റായ അനുമാനം മാത്രമാണ് അതെന്നും കര്‍ഷകര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

ജൂണ്‍ മാസത്തില്‍ തന്നെ തങ്ങളുടെ പ്രക്ഷോഭം ആരംഭിച്ചതായും പ്രതിഷേധം കാരണം പല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നിലപാട് മാറ്റേണ്ടിവന്നതായും ശിരോമണി അകാലി ദളിന്റെ പ്രവൃത്തി ചൂണ്ടിക്കാട്ടി കര്‍ഷകര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *