സൗദി: സൗദിയിൽ നടപ്പിലാക്കിയ ശമ്പള സംരക്ഷണ നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. സ്വകാര്യ മേഖലയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ മുഖേന മാത്രം ശമ്പളം വിതരണം ചെയ്യുന്നതാണ് സംരക്ഷണം നിയമം.
നിയമം പാലിക്കാത്തതും ശമ്പള വിതരണത്തിന് കാലതാമസം വരുത്തുന്നതുമായ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സ്വമേധയാ സ്പോണ്സര്‍ഷിപ്പ് മാറുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിയമം അനുവാദം നല്‍കിയിട്ടുണ്ട്.
ബാങ്ക് അകൗണ്ടുകള്‍ വഴി മാത്രമേ ശമ്പള വിതരണം ചെയ്യാന്‍ പാടുള്ളൂ എന്നാണ് നിയമം കർശനമായി നിർദ്ദേശിക്കുന്നത്. 2020 ഡിസംബർ ആദ്യത്തിലാണ് വിവിധ ഘട്ടങ്ങളിലായി നടപ്പിലാക്കിയ വേതന സംരക്ഷണ നിയമത്തിന്റെ അവസാന ഘട്ടം പ്രാബല്യത്തിലായത്.



