അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

വനിതാ പോളിടെക്‌നിക്കിൽ താൽക്കാലിക നിയമനം

December 18, 2020 - 7:44 pm

കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിൽ ലക്ചറർ ഇൻ കൊമേഴ്‌സ്/കൊമേഴ്‌സ്യൽ പ്രാക്റ്റീസ്, ഇൻസ്ട്രക്ടർ ഇൻ എസ്.പി. ആൻഡ് ബി സി എന്നീ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. ലക്ചറർ ഇൻ കൊമേഴ്‌സ്/കൊമേഴ്‌സ്യൽ പ്രാക്റ്റീസിന് എം.കോം ഫസ്റ്റ് ക്ലാസ് ബിരുദം (റെഗുലർ)/എം.കോം ഫസ്റ്റ് ക്ലാസ് (റെഗുലർ) ബിരുദവും കൊമേർഷ്യൽ പ്രാക്ടീസ് ഡിപ്ലോമയും, ഇൻസ്ട്രക്ടർ ഇൻ എസ്.പി ആൻഡ് ബി സി യ്ക്ക് ബി.കോം ഫസ്റ്റ് ക്ലാസ് (റെഗുലർ) ബിരുദവും കൊമേർഷ്യൽ പ്രാക്ടീസ് ഡിപ്ലോമയുമാണ് യോഗ്യത. ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി 28ന് രാവിലെ 10ന് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. വിശദവിവരങ്ങൾക്ക് www.gwptctvpm.org

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/105720

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *