അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

മുതിർന്ന പൗരൻമാർക്കുള്ള പദ്ധതി: താൽപര്യപത്രം ക്ഷണിച്ചു

December 18, 2020 - 7:39 pm

മുതിർന്ന പൗരൻമാർക്കായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന നാഷണൽ ആക്ഷൻ പ്ലാൻ ഫോർ സീനിയർ സിറ്റിസൺ പദ്ധതിയുടെ ഭാഗമായി വിവിധ വിഷയങ്ങളിൽ ഗവേഷണത്തിനും പഠനത്തിനുമായി താൽപര്യപത്രം ക്ഷണിച്ചു.

യൂണിവേഴ്‌സിറ്റികൾ, കോളേജുകൾ, റിസർച്ച് അടിസ്ഥാനമാക്കിയ എൻ.ജി.ഒകൾ ഉൾപ്പെടെയുള്ള സർക്കാർ/സർക്കാർ ഇതര ഗവേഷണ സ്ഥാപനങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. സംസ്ഥാനത്തെ മുതിർന്ന പൗരൻമാർക്കായി നടപ്പിലാക്കുന്ന സർക്കാർ പദ്ധതികൾ, മുതിർന്ന പൗരൻമാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി തദ്ദേശസ്ഥാപനങ്ങൾ നടത്തുന്ന ഇടപെടലുകൾ, മെയന്റനൻസ് ട്രൈബ്യൂണലിന്റെ പ്രവർത്തനക്രമം തയ്യാറാക്കുക എന്നിവയാണ് വിഷയങ്ങൾ. താൽപര്യമുള്ള സ്ഥാപനങ്ങൾ ഈ മാസം 31നകം ഡയറക്ടർ, സാമൂഹ്യനീതി വകുപ്പ്, വികാസ് ഭവൻ, അഞ്ചാംനില, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷിക്കണം.
പ്രൊപ്പോസലിനൊപ്പം വിശദമായ പദ്ധതിരേഖ, ബഡ്ജറ്റ് പ്ലാൻ എന്നിവ ഉൾക്കൊള്ളിക്കണം. സ്ഥാപനത്തിന്റെ നിർദ്ദിഷ്ട മേഖലയിലെ പ്രവൃത്തി പരിചയം തെളിയിക്കുന്ന സംക്ഷിപ്ത റിപ്പോർട്ട്, സ്ഥാപനത്തിന്റെ ഘടന, ജീവനക്കാരുടെ വിവരങ്ങൾ എന്നിവയും സമർപ്പിക്കണം. അപേക്ഷയുടെ പകർപ്പ്  sjdgsection@gmail.com എന്ന ഇമെയിൽ വിലാസത്തിലും ലഭ്യമാക്കണം. ഫോൺ: 0471-2306040.

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/105718

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *