റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അലോപ്പതി ഡോക്ടർമാർ പണിമുടക്കി , ആയുർവേദ ഡോക്ടർമാർ അധിക ജോലിയെടുത്തു, ശസ്ത്രക്രിയയിൽ വൈദ്യ യുദ്ധം

December 12, 2020 - 10:54 am

കൊച്ചി: ആ​യു​ർ​വേ​ദ ശ​ല്യ ശാ​ലാക്യ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള ഡോ​ക്ട​ർ​മാ​ർ​ക്ക് ശസ്ത്ര​ക്രി​യ​ക​ൾ നടത്താൻ അ​നു​വാ​ദം ന​ൽ​കു​ന്ന​തി​നു​ള്ള തീ​രു​മാ​ന​ത്തി​ൽ പ്രതിഷേധി​ച്ച് അ​ലോ​പ്പ​തി ഡോ​ക്ട​ർ​മാ​ർ വെളളിയാഴ്ച (11/12/2020) ഒ.പി ബഹിഷ്കരിച്ച് സമരം നടത്തി. അതേ സമയം സമരത്തെ പ്ര​തി​രോ​ധി​ക്കാൻ ആയുർവേദ ഡോക്ടർമാർ വെളളിയാഴ്ച ഒരു മണിക്കൂർ അധിക ജോലിയും എടുത്തു. കേ​ര​ള സ്റ്റേ​റ്റ് ഗ​വ​ണ്‍​മെ​ന്റ് ആ​യു​ർ​വേ​ദ സം​ഘ​ട​ന​ക​ളു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം ഒ​രു മ​ണി​ക്കൂ​ർ അധി​ക​ജോ​ലി​യെ​ടു​ത്തത്.

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ല​ട​ക്കം ഒ​പി സ​മ​യ​ത്ത് ഒ​രു മ​ണി​ക്കൂ​ർ കൂ​ടി ഡോ​ക്ട​ർ​മാ​ർ ജോ​ലി ചെ​യ്തു. ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രു​ടെ സം​ഘ​ട​ന​ക​ൾ ഏകകണ്ഠമാ​യെ​ടു​ത്ത തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് വെളളിയാഴ്ച കൂ​ടു​ത​ൽ സ​മ​യം ത​ങ്ങ​ൾ ജോ​ലി ചെ​യ്ത​തെ​ന്ന് കേ​ര​ള ഗ​വ​ണ്‍​മെ​ന്റ് ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സ് അസോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഡോ. ​ആ​ർ. കൃ​ഷ്ണ​കു​മാ​ർ പ​റ​ഞ്ഞു. വെള്ളിയാഴ്ച അലോപ്പതി ഡോക്ടർമാരുടെ സമരം മൂലം സംസ്ഥാനമെങ്ങും രോഗികൾ വലഞ്ഞു. ശസ്ത്രക്രിയകൾ പോലും പല ആശുപത്രികളിലും മുടങ്ങി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *