ന്യൂയോര്‍ക്ക്: യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയില്‍ നടന്ന (ഇഎംഎ) സൈബര്‍ ആക്രമണത്തില്‍ ഫൈസര്‍, ബയോഎന്‍ടെക്കിന്റെ എന്നിവയുടെ കൊവിഡ് വാക്‌സിന്‍ വികസനവുമായി ബന്ധപ്പെട്ട ചില രേഖകള്‍ മോഷ്ടിക്കപ്പെട്ടു. സൈബര്‍ ആക്രമണം വഴിയാണ് അജ്ഞാത സംഘം നിയമവിരുദ്ധമായി രേഖകള്‍ ആക്സസ് ചെയ്തത്.എന്നാല്‍ ക്ലിനിക്കല്‍ ട്രയലില്‍ പങ്കെടുക്കുന്നവരുടെ സ്വകാര്യ ഡാറ്റയൊന്നും അപഹരിക്കപ്പെട്ടിട്ടില്ലെന്നും സംഭവവുമായി ബന്ധപ്പെട്ട് ബയോടെക് ,ഫൈസര്‍ കംപ്യൂട്ടര്‍ സംവിധാനങ്ങളൊന്നും നശിക്കപ്പെട്ടിട്ടില്ലെന്നും കമ്പനികള്‍ പറഞ്ഞു.
ആക്രമണം എപ്പോള്‍, എങ്ങനെ സംഭവിച്ചു, ആരാണ് ഉത്തരവാദികള്‍ എന്ന് വ്യക്തമല്ല.ഏജന്‍സി സൈബര്‍ ആക്രമണത്തിന് വിധേയമായിട്ടുണ്ടെന്നും ഫൈസര്‍, ബയോ എന്‍ടെക്കിന്റെ വാക്‌സിന്‍ എന്നിവയ്ക്കുള്ള റെഗുലേറ്ററി സമര്‍പ്പണവുമായി ബന്ധപ്പെട്ട ചില രേഖകളാണ് ആക്രമികള്‍ക്ക് ലഭിച്ചതെന്നും കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.ഇത്തരം രേഖകള്‍ മറ്റ് രാജ്യങ്ങള്‍ക്കും വാക്‌സിനുകള്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്ന കമ്പനികള്‍ക്കും വളരെ വിലപ്പെട്ടതാണെന്ന് വിദഗ്ധര്‍ പറഞ്ഞു.
‘ഇത്തരത്തിലുള്ള റെഗുലേറ്ററി ബോഡികള്‍ക്ക് സമര്‍പ്പിച്ച ഡാറ്റയില്‍, വാക്‌സിനെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനരീതി, അതിന്റെ കാര്യക്ഷമത, അപകടസാധ്യതകള്‍, അറിയാവുന്ന പാര്‍ശ്വഫലങ്ങള്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൈകാര്യം ചെയ്യുന്നതുപോലുള്ള സവിശേഷമായ വശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ അതില്‍ ഉണ്ടാവുമെന്നാണ് കോവിഡുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍ക്കെതിരെ പോരാടുന്ന ഒരു സന്നദ്ധ സംഘമായ സിടിഐ-ലീഗ് സ്ഥാപകന്‍ മാര്‍ക്ക് റോജേഴ്‌സ് പറഞ്ഞു.



