റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭയില്‍ 29ാം വാര്‍ഡില്‍ താമസക്കാരനായ ഒന്നേകാല്‍ വയസുളള കുഞ്ഞിന് പോസ്റ്റല്‍ ബലറ്റ് എത്തി. കിഴക്കേവീട്ടില്‍ ഫിറോസിന്റെയും,ഡോ. റെജിതാ റെഹീമിന്റെയും മകനാണ് മുഹമ്മദ് സയ്യാന്‍ ഫിറോസ് എന്ന ഒന്നേകാല്‍ വയസുകാരന്‍.

ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലെ ഡോക്ടറായ റെജിത റഹീമിനും കുഞ്ഞിനും കോവിഡ് ബാധിച്ചിരുന്നു. അതേതുടര്‍ന്ന് അവരോടൊപ്പം കാമസിച്ചിരുന്ന ഫിറോസിന്‍റെ മാതാവും പിതാവും നിരീക്ഷണത്തിലായിരുന്നു. ഇവര്‍ ആവശ്യപ്പെട്ട പ്രകാരം ബാലറ്റ് പേപ്പര്‍ ലഭിക്കുകയും ഇവര്‍ കഴിഞ്ഞ ദിവസം വോട്ട് രേഖപ്പെടുത്തി അയക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഒന്നരവയസുകാരന്‍ കുഞ്ഞിന് പോസ്റ്റല്‍ ബാലറ്റ് എത്തിയത്. ബാലറ്റ് പോസ്റ്റുമാനെ തിരികെ ഏല്‍പ്പിച്ചു.

മുഹമ്മദ് സയ്യാന്റെ പിതാവ് ഫിറോസ് വിദേശത്താണ്. ഫിറോസിന്റെ പിതാവ് ഹലീല്‍ റഹ്മാന്‍ എസ്ടിയു കോട്ടയം ജില്ലാ സെക്രട്ടറിയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *