റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൊന്‍മുടിയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കെഎസ്ആര്‍ടിസി 16 ബസുകള്‍ വിട്ടുനല്‍കി

തിരുവനന്തപുരം: ബുറേലി ചുഴലിക്കാറ്റിനോടനുബന്ധിച്ച് പൊന്‍മുടിയിലെ രക്ഷാപ്രവര്‍ത്തനത്തിന് ജില്ലാ ദുരന്ത നിവാരണ അതോരിറ്റിക്ക് കെഎസ്ആര്‍ടിസി 16 ബസുകള്‍ വിട്ടുനല്‍കി. അടിയന്തിരമായി ആളുകളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്‍റെ ആവശ്യപ്രകാരമാണ് ബസുകള്‍ നല്‍കിയത്. ഈ ബസുകളിലാണ് പൊന്‍മുടിയിലെ ലയങ്ങളില്‍ നിന്നും ആളുകളെ മാറ്റി രക്ഷാ കേന്ദ്രത്തിലെത്തിച്ചത്.

ഇതുകൂടാതെ ഓരോ ഡിപ്പോയില്‍ നിന്നും അഞ്ച് ബസുകള്‍ വീതം ഡ്രൈവര്‍ സഹിതം ദുരന്ത നിവാരണ അതോരിറ്റി എപ്പോള്‍ ആവശ്യപ്പെട്ടാലും കൊടുക്കത്തക്ക തരത്തില്‍ തയ്യാറാക്കി നിര്‍ത്തണമെന്ന് എല്ലാ യൂണിറ്റധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി സിഎംഡി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *