കൊച്ചി: സ്വര്‍ണ്ണക്കടത്തിലും ഡോളര്‍ കടത്തിലും വമ്പന്‍സ്രാവുകളുടെ സാന്നിദ്ധ്യം വെളിപ്പെടുത്തിയതിന് പിന്നാലെ കേസിലെ മുഖ്യ പ്രതികളായ സ്വപ്‌നയുടേയും പിഎസ് സരിത്തിന്‍റെയും രഹസ്യ മൊഴി രേഖപ്പെടുത്താന്‍ കസ്റ്റംസ് നല്‍കിയ അപേക്ഷ എറണാകുളം സിജെഎം കോടതി അനുവദിച്ചു.
രഹസ്യമൊഴി രേഖപ്പെടുത്താന്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്‌ക്ലാസ് മജിസ്‌ട്രേറ്റ് കോടതി -3 നോടാണ് നിര്‍ദ്ദേശിച്ചത്. സ്വര്‍ണ്ണക്കടത്ത് കേസിലും,ഡോളര്‍ കടത്തുകേസിലുമാണ് രഹസ്യമൊഴി രേഖപ്പെടുത്തുവാന്‍ അനുമതി. ഇന്നലെത്തന്നെ ഇരുവര്‍ക്കും കൗണ്‍സിസിംഗ് നല്‍കി. വ്യാഴാഴ്ച രാവിലെ 11 മണിയോടെ രഹസ്യ മൊഴി രേഖപ്പെടുത്തും. മൊഴികള്‍ മുദ്രവച്ച കവറില്‍ അഡി.സിജെഎം കോടതിയില്‍ നല്‍കണം.

