റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സോണിയാഗാന്ധിയോട് ഡൽഹിയിൽ നിന്ന് മാറണമെന്ന് നിർദ്ദേശം

ന്യൂഡൽഹി: ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായതിനാൽ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയോട് ഡൽഹിയിൽ നിന്ന് മാറി താമസിക്കാന്‍ ഡോക്ടർമാർ നിർദേശിച്ചു.

സോണിയ ഗാന്ധിയ്ക്ക് ശ്വാസകോശ അണുബാധയുള്ളതിനാൽ കുറച്ച് ദിവസത്തേക്ക് ഗോവയിലേക്കോ ചെന്നൈയിലേക്കോ മാറിനിൽക്കാനാണ് ഡോക്ടർമാരുടെ നിർദേശമെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. അന്തരീക്ഷ മലിനീകരണം സോണിയയുടെ ആരോഗ്യത്തെ ബാധിച്ചെന്ന് കണ്ടെത്തിയാണ് നിർദ്ദേശം.

20-11-2020 വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം സോണിയ യാത്ര തിരിച്ചേക്കുമെന്നാണ് വിവരം. രാഹുൽ ഗാന്ധിയോ പ്രിയങ്കാ ഗാന്ധിയോ ഉണ്ടാകുമെന്നും പാർട്ടി വൃത്തങ്ങൾ പറയുന്നു.

2020 ജൂലായ് 30ന് ശ്വാസകോശ അണുബാധയെ തുടർന്ന് സോണിയാ ഗാന്ധിയെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഓഗസ്റ്റിലാണ് ആശുപത്രി വിട്ടത്. തുടർന്നും അവർ മരുന്നുകൾ ഉപയോഗിക്കുന്നുണ്ട്. സെപ്റ്റംബറിൽ വിദേശ ചികിത്സയും സ്വീകരിച്ചിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *