റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോവിഡ് മുക്തനായി

November 17, 2020 - 9:43 pm

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോവിഡ് മുക്തനായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ചൊവ്വാഴ്ച (17/11/20) ഗവര്‍ണറെ ഡിസ്ചാര്‍ജ് ചെയ്തു. ഈ മാസം 9 നാണ് ഗവര്‍ണറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പരിശോധന ഫലം നെഗറ്റീവായെന്നും തിരികെ രാജ്ഭവനില്‍ എത്തിയതായും ഗവര്‍ണര്‍ അറിയിച്ചു. രോഗം ഭേദമാകാന്‍ പ്രാര്‍ത്ഥിച്ചവര്‍ക്കും ആശംസകള്‍ നേര്‍ന്നവര്‍ക്കും നന്ദി പറഞ്ഞ ഗവര്‍ണര്‍ രോഗബാധിതനായപ്പോള്‍ ലഭിച്ച പ്രാര്‍ത്ഥനകളും ആശംസകളും വളരെ വലുതായിരുന്നു എന്നും പറഞ്ഞു.

തന്നെ ചികിത്സിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഗവര്‍ണര്‍ നന്ദി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *