റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കാലാവധി ഇന്നവസാനിക്കുന്നു

November 11, 2020 - 10:56 am

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കാലാവധി ഇന്നവസാനിക്കുന്നു. നവംബര്‍ 11 മുതല്‍ സ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥ ഭരണത്തിലേക്ക് മാറും. നവംബര്‍ 11 ന് ഭരണ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ ഭരണ സ്തംഭനം ഒഴിവാക്കുന്നതിനാണ് നടപടി.

1994ലെ കേരള പഞ്ചായത്തരാജ് ആക്ട് വകുപ്പ് 151 ,ഉപവകുപ്പ്(2) പ്രകാരവും 1994ലെ കേരള മുനിസിപ്പാലിറ്റി ആക്ട് വകുപ്പ് 65 ഉപവകുപ്പ്(1) പ്രകാരവും അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി രൂപീകരിക്കാന്‍ 4 ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

നിയമം അനുസരിച്ച് ചുമതലയേറ്റ ദിവസം മുതല്‍ കൃത്യം 5 വര്‍ഷമാണ് തദ്ദേശ സ്ഥാരപനങ്ങളുടെ കാലാവധി. കോവിഡ് വ്യാപനം മൂലം തെരഞ്ഞെടുപ്പ് വൈകിയ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥ ഭരണത്തിലേക്ക് മാറുന്നത്. ഇതിനായി അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *