ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ 5/11/2020 വ്യാഴാഴ്ച നടക്കുന്ന വെര്‍ച്വല്‍ ഗ്ലോബല്‍ ഇന്‍വെസ്റ്റര്‍ റൗണ്ട് ടേബിള്‍ (വിജിആര്‍) ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മുകേഷ് അംബാനി, രത്തന്‍ ടാറ്റ, ബാങ്കര്‍ ഉദയ് കൊട്ടക് എന്നിവര്‍. നിക്ഷേപങ്ങളെയും അവസരങ്ങളെയും കുറിച്ചുള്ള ഇന്ത്യന്‍ കാഴ്ചപ്പാട് വ്യക്തമാക്കുന്നതിനായാണ് രത്തന്‍ ടാറ്റ, മുകേഷ് അംബാനി, നന്ദന് നിലേകനി, ദീപക് പരേഖ്, ഉദയ് കോട്ടക്, ദിലീപ് സംഘ്വി എന്നിവര്‍ പങ്കെടുക്കുന്നതെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി തരുണ്‍ ബജാജ് പറഞ്ഞു. ആഗോള നിക്ഷേപ ഫണ്ടുകളും ഇന്ത്യയുടെ ബിസിനസ്സ്, രാഷ്ട്രീയ, സാമ്പത്തിക കാഴ്ചപ്പാടും ഘടനാപരമായ പരിഷ്കാരങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും. ധനമന്ത്രി നിര്‍മ്മല സീതാരാമന്, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് എന്നിവരും പങ്കെടുക്കും.
യുഎസ്, യൂറോപ്പ്, കാനഡ, കൊറിയ, ജപ്പാന്, മിഡില്‍ ഈസ്റ്റ്, ഓസ്ട്രേലിയ, സിംഗപ്പൂര്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന മേഖലകളിലെ ആഗോള സ്ഥാപന നിക്ഷേപകരും ഉച്ചകോടിയുടെ ഭാഗമാവും. സിംഗപ്പൂരിലെ ടെമാസെക് ഹോള്‍ഡിംഗ്സ്, കനേഡിയന്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്, കൊറിയന്‍ ഫണ്ടുകള്‍, ജെബിഐസി, ഓസ്ട്രേലിയന്‍ സൂപ്പര്‍ തുടങ്ങിയ ഫണ്ടുകള്‍ എന്നിവ സംബന്ധിച്ച സുപ്രധാന തീരുമാനങ്ങളും ചര്‍ച്ചയില്‍ ഉരിത്തിരിയുമെന്നാണ് കരുതുന്നത്. ഇന്ത്യയുടെ സാമ്പത്തിക, നിക്ഷേപ കാഴ്ചപ്പാട്, ഘടനാപരമായ പരിഷ്കാരങ്ങള്‍, 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്കുള്ള പാതയെക്കുറിച്ചു സര്‍ക്കാരിന്റെ കാഴ്ചപ്പാട് എന്നിവയെല്ലാം ഉച്ചകോടിയുടെ അജണ്ടയാണ്.

