റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചൈന വിട്ട ജര്‍മ്മന്‍ പാദരക്ഷാ ബ്രാന്‍ഡിന്റെ ആഗ്രയിലെ യൂണിറ്റുകളില്‍ ഉത്പാദനം ആരംഭിച്ചു

ലക്‌നൗ: ചൈനയിലെ ഉല്‍പ്പാദന പ്ലാന്റ് അടച്ച് ഇന്ത്യയിലേക്ക് ചേക്കേറിയ ജര്‍മ്മന്‍ പാദരക്ഷാ ബ്രാന്‍ഡായ വോണ്‍ വെല്‍ക്‌സ് ആഗ്രയിലെ രണ്ട് യൂണിറ്റുകളില്‍ ഉത്പാദനം ആരംഭിച്ചു. മൂന്ന് ദശലക്ഷം ജോഡി ചെരുപ്പുകള്‍ വര്‍ഷം തോറും ഉല്‍പ്പാദിപ്പിച്ചിരുന്ന പ്ലാന്റാണ് ചൈനയില്‍ അടച്ചത്. 100 കോടി രൂപയുടെ പ്രാഥമിക നിക്ഷേപമാണ് ഉത്തര്‍പ്രദേശില്‍ പ്ലാന്റ് ആരംഭിക്കാന്‍ നിക്ഷേപിച്ചത്. കമ്പനിയുടെ ഇന്ത്യയിലെ ലൈസന്‍സിയായ ലാട്രിക് ഇന്റസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലാട്രിക് ഇന്റസ്ട്രീസിന്റെ പങ്കാളിത്തതോടെയാവും ഇന്ത്യയിലെ പ്രവര്‍ത്തനം. ലാട്രിക്‌സിന് നിലവില്‍ അഞ്ച് ലക്ഷം ജോഡി നിര്‍മ്മാണ ശേഷിയുള്ള പ്ലാന്റുകളുണ്ട്.

രണ്ട് വര്‍ഷത്തിനുള്ളില്‍ കമ്പനി മുഴുവന്‍ ഉല്‍പാദന ശേഷിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ആദ്യ ഘട്ടത്തില്‍ 110 കോടി രൂപ നിക്ഷേപിക്കുമെന്നാണ് പ്രതീക്ഷയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. രണ്ടാം ഘട്ടത്തില്‍, ഇപ്പോള്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കാത്ത അസംസ്‌കൃത വസ്തുക്കളായ ഔട്ട്സോളുകള്‍, പ്രത്യേക തുണിത്തരങ്ങള്‍, രാസവസ്തുക്കള്‍ എന്നിവയുടെ ഉത്പാദനത്തിനായി അനുബന്ധ വ്യവസായങ്ങള്‍ ആരംഭിക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്. തൊഴില്‍, അസംസ്‌കൃത വസ്തുക്കള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ ലഭ്യതയോടെ യുപി മികച്ച നിക്ഷേപ അന്തരീക്ഷം വാഗ്ദാനം ചെയ്യുന്നു. ആഗ്ര ഇതിനകം തന്നെ പേരുകേട്ട ലെതര്‍ ഹബ് ആണ്. ഇത് ഒരു പാദരക്ഷാ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ശക്തമായ അടിത്തറ നല്‍കും എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *