റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: പോലീസ്‌ മേധാവിയുടെ ബാഡ്‌ജ്‌ ഓഫ്‌ ഓണര്‍ പത്തനംതിട്ട ജില്ലാ പോലീസ്‌ മേധാവി കെ.ജി സൈമണ്‌ ലഭിച്ചു. രാഷ്‌ട്രപതിയുടെ മെഡലും കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണ മികവിനുളള പുരസ്‌കാരവും സ്വന്തമാക്കിയ ജില്ലയ്ക്ക്‌ ഇതു കൂടാതെയാണ്‌ പോലീസ്‌ മേധാവിയുടെ ബാഡ്‌ജ്‌ഓഫ്‌ ഓണര്‍ ജില്ലാ പോലീസ്‌ സേനയിലെ 5 പേര്‍ക്ക്‌ ലഭിക്കുന്നത്‌.

കൂടത്തായി കൂട്ട കൊലപാതക കേസില്‍ ശാസ്‌ത്രീയ അന്വേഷണത്തിലൂടെ പ്രതിയെ നിയമത്തിന്‌ മുന്നിലെത്തിച്ചതിന്റെ അംഗീകാരമായാണ്‌ ബാഡ്‌ജ്‌ ഓഫ്‌ ഓണര്‍ ഉത്തരവായത്‌. ജില്ലാ പോലീസ്‌ മേധാവി കെ.ജി സൈമണു‌ പുറമേ ജില്ലാ പോലീസ്‌ അഡീഷണല്‍ എസ്‌പി എ.യു. സുനില്‍കുമാര്‍, ജില്ലാ സൈബര്‍ പോലീസ്‌ സ്റ്റേഷനിലെ എസ്‌ഐ പി.ബി. അരവിന്ദാക്ഷന്‍ നായര്‍, എസ്‌.സിപിഒ മാരായ അനൂപ്‌ മുരളി, ആര്‍.ആര്‍. രാജേഷ്‌ എന്നിവരാണ്‌ പുരസ്‌കാരം നേടിയത്‌.

കൂടത്തായി കേസിന്‍റെ സമയത്ത്‌ കോഴിക്കോട്‌ റൂറല്‍ ജില്ലാ പോലീസ്‌ മേധാവിയായിരുന്നു കെ.ജി സൈമണ്‍. തിരുവനന്തപുരം ജില്ലാ പോലീസ്‌ ട്രെയിനിംഗ്‌ കോളേജ്‌ വൈസ്‌ പ്രിന്‍സിപ്പല്‍ ആയിരിക്കെ വിവിധപരിശീലന പരിപാടികള്‍ മികച്ച നിലയില്‍ നടത്തിയതിനുളള അംഗീകാരമായാണ്‌ ജില്ലാ പോലീസ്‌ അഡീഷണല്‍ എസ്‌.പിക്ക്‌ ബാഡ്‌ജ്‌ ഓഫ്‌ ഓണര്‍ ലഭിച്ചത്‌.

ജില്ലാ പോലീസ്‌ സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ആദ്യമായി പോലീസ്‌ സ്‌റ്റേഷനുകളിലെ തൊണ്ടി റൂമുകളില്‍ ക്യൂ ആര്‍ കോഡിന്റെ ഉപയോഗമടക്കം സ്‌മാര്‍ട്ട്‌ ആക്കുന്നതിനും ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്‌ ഡോക്യമെന്റേഷന്‍ ആവശ്യത്തിലേക്ക്‌ വെബ്‌ പോര്‍ട്ടല്‍ വികസിപ്പിച്ചതിനുമാണ്‌ അരവിന്ദാക്ഷന്‍ നായര്‍ക്കും അനൂപ്‌ മുരളിക്കും ആര്‍.ആര്‍ രാജേഷിനും പുരസ്‌കാരം ലഭിച്ചത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *