റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട സ്വപ്നയുടെ അപേക്ഷയിൽ ഹൈക്കോടതി വിധി നവംബർ രണ്ടിന്

October 30, 2020 - 12:26 pm

തിരുവനന്തപുരം: കസ്റ്റംസിനു നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജിയില്‍ വിധി പറയുന്നത് ഹൈക്കോടതി 2020 നവംബർ 2 തിങ്കളാഴ്ചത്തേക്ക് മാറ്റി.
നിയമപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി കസ്റ്റംസിനു നല്‍കിയ 33 പേജുള്ള രഹസ്യമൊഴിയുടെ പകര്‍പ്പ് നല്‍കണമെന്നാണ സ്വപ്നയുടെ ആവശ്യം അറിയിച്ചിരുന്നു.

മൊഴിയിലെ വിശദാംശങ്ങള്‍ പുറത്താകുന്നത് കേസന്വേഷണത്തെ സാരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം പൂര്‍ത്തിയാകാതെ മൊഴിപകര്‍പ്പ് നല്‍കാനാകില്ലെന്ന് കസ്റ്റംസ് നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അന്തിമ റിപ്പോര്‍ട്ട് നല്‍കിയതിനു ശേഷം പകര്‍പ്പ് കൈമാറാമെന്നാണ് കസ്റ്റംസിൻ്റെ വാദം. നേരത്തെ കീഴ് കോടതി ഈ ആവശ്യം തള്ളിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *