റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലക്കാട് തരൂര്‍ മണ്ഡലത്തില്‍ 6.26 കോടി ചെലവില്‍ 20 റോഡുകള്‍;നിര്‍മാണോദ്ഘാടനം മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിച്ചു

October 27, 2020 - 4:29 pm

പാലക്കാട് : തരൂര്‍ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ മുഖ്യമന്ത്രിയുടെ പുനരുദ്ധാരണ പദ്ധതിയില്‍ (CMLRRP) ഉള്‍പ്പെടുത്തി 6.26 കോടി ചെലവില്‍ നിര്‍മിക്കുന്ന 17 റോഡുകളുടെ നിര്‍മാണോദ്ഘാടനവും എസ്.ഡി.എഫ്എം.എല്‍.എ ഫണ്ട്, ആസ്തിവികസന ഫണ്ട് എന്നിവയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന മൂന്ന് റോഡുകളുടെ നിര്‍മാണോദ്ഘാടനവും  പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ നിയമ സാംസ്‌കാരിക പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിച്ചു. ജീവനോപാധികള്‍ സംരക്ഷിക്കുന്നതിനായി കര്‍ശനമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ച് കോവിഡിനോടൊപ്പം മുന്നോട്ടു പോകാന്‍ പൊതുജനങ്ങള്‍ ശ്രമിക്കണമെന്ന് മന്ത്രി എ. കെ. ബാലന്‍ പറഞ്ഞു. സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ട വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാവാതിരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും വകുപ്പുകളും കൃത്യമായി നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ഇത്രയും ചലനാത്മകമായ ഒരു കാലഘട്ടം ഉണ്ടായിട്ടില്ല. വികസനപ്രവര്‍ത്തനങ്ങളില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി മുഴുവന്‍ ജനപ്രതിനിധികളും നാടിന്റെ നന്മയെ കരുതി കൂട്ടായ്മയോടെ പരിശ്രമിക്കണം. പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുന്‍പേ പരമാവധി റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ജനപ്രതിനിധികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വകുപ്പുകളും പ്രത്യേകശ്രദ്ധ ചെലുത്തണമെന്നും മന്ത്രി എ. കെ. ബാലന്‍ പറഞ്ഞു.

ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ചാമുണ്ണി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി മുഖ്യാതിഥിയായി. പാലക്കാട് എല്‍.എസ്.ജി.ഡി എക്‌സി. എഞ്ചിനീയര്‍ ജി.എസ് അനീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ മംഗലം ടൗണ്‍ വാവുള്ളിയന്‍കാട് റോഡ്(35 ലക്ഷം), വാരുകുന്ന് ഡയാന റോഡ് (25 ലക്ഷം), എന്‍എച്ച് ചെന്നക്കപ്പാലം റോഡ്(35 ലക്ഷം), പുതുക്കോട് ഗ്രാമപഞ്ചായത്തിലെ അപ്പക്കാട് സര്‍വ്വജന എച്ച്.എസ്.എസ് റോഡ്(25 ലക്ഷം), അഞ്ചുമുറി മാറലാട് റോഡ്(30 ലക്ഷം), കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ ചുവട്ടുപാടം ചല്ലിപ്പറമ്പ് റോഡ്(30 ലക്ഷം), പടിഞ്ഞാമുറി കൊക്കികുളമ്പ് റോഡ്(30 ലക്ഷം), ആറാംതൊടി ചിറ ആന്‍ഡ് ചിറപള്ളിറോഡ്(50 ലക്ഷം), ചിറയില്‍ക്കുളം റോഡ്(എസ്.ഡി.എഫ്എം.എല്‍.എ ഫണ്ട്  12.5 ലക്ഷം. പൂര്‍ത്തിയാക്കി), കാവശ്ശേരി ഗ്രാമപഞ്ചായത്തിലെ എരകുളം കോതപുരം റോഡ്(35 ലക്ഷം), പാടൂര്‍ചീനിക്കോട് റോഡ്(15 ലക്ഷം), ആനവളവ് അരങ്ങാട്ടുകടവ് റോഡ്(30 ലക്ഷം), കുത്തനൂര്‍ ഗ്രാമപഞ്ചായത്തിലെ കോതമംഗലം പുളിനെല്ലി റോഡ്(25 ലക്ഷം), കുത്തനൂര്‍ മുപ്പുഴ റോഡ്(30 ലക്ഷം), പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത്(പിലാപുള്ളി മണിയമ്പാറ റോഡ്(70 ലക്ഷം), പിലാപ്പുള്ളി ഭാരതപ്പുഴ റോഡ്(40 ലക്ഷം), ആലിന്‍ചുവട് കുറിയില്‍പ്പടി റോഡ്(24 ലക്ഷം), കോട്ടായി ഗ്രാമപഞ്ചായത്തിലെ ചെറുകുളം വലിയമ്മക്കാവ് ക്ഷേത്രം റോഡ്(40 ലക്ഷം), കീഴത്തൂര്‍ റോഡ്(15 ലക്ഷം), മുണ്ടിയന്‍കാവ് ചേന്ദംകാട് റോഡ് (30 ലക്ഷം) എന്നീ  റോഡുകളുടെ നിര്‍മ്മാണോദ്ഘാടനമാണ് നിര്‍വ്വഹിച്ചത്.

കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ഷേളി, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത പോള്‍സണ്‍, കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. റെജിമോന്‍, കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പ്രീത, കാവശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി ഭാമ, പുതുക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ ഇസ്മായില്‍, കുത്തനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായ മുരളീധരന്‍, കുഴല്‍മന്ദം എല്‍.എസ്.ജി.ഡി സബ്‌സെന്റര്‍ അസി. എക്‌സി. എഞ്ചിനീയര്‍ കെ. പ്രദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8839/Road-consruction.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *