റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാലിക്കറ്റ്‌ സര്‍വ്വകലാശാലയുടെ ബിരുദ പരീക്ഷാ വിദ്യാര്‍ത്ഥിക്ക്‌ കോവിഡ്‌

കോഴിക്കോട്‌: കാലിക്കറ്റ്‌ സര്‍വ്വകലാശാലയുടെ ബിരുദ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥിക്ക്‌ കോവിഡ്‌ . കല്ലായി എ ഡബ്ലിയുഎച്ച്‌.എസ്‌.സ്‌പെഷല്‍ കോളേജില്‍ വ്യാഴാഴ്‌ച ഒന്നാം സെമസ്‌റ്റര്‍ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥിക്കാണ്‌ കോവിഡ്‌ ബാധിച്ചതെന്നാണ്‌ സൂചന.

ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന്‌ വെളളിയാഴ്‌ച ബീറ്റ്‌ ജനറല്‍ ആശുപത്രില്‍ നടത്തിയ പരിശോധനയിലാണ്‌ രോഗം സ്ഥിരീകരിച്ചതെന്ന്‌ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിദ്യാര്‍ത്ഥിയടെ ശബ്ദ സന്ദേശത്തില്‍ പറയുന്നു. പരീക്ഷാഹാളില്‍ 14 പേരുണ്ടായിരുന്നു.എന്നാല്‍ പരീക്ഷക്കെത്തിയ 30 ലേറെ കൂട്ടുകാരുമായി അടുത്ത സമ്പര്‍ക്കമുണ്ടായെന്നും കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ്‌ പരീക്ഷ നടത്തിയതെന്നും വിദ്യാര്‍ത്ഥി കുറ്റപ്പെടുത്തുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *