റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട ജില്ലയില്‍ 20-10-20 ചൊവ്വാഴ്ച 248 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

October 21, 2020 - 1:36 pm

പത്തനംതിട്ട ജില്ല: പത്തനംതിട്ട ജില്ലയില്‍ 20-10-20 ചൊവ്വാഴ്ച 248 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 332 പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ ആറു പേർ വിദേശരാജ്യങ്ങളിൽ നിന്ന് വന്നവരും 36 പേർ അന്യസംസ്ഥാനങ്ങളിൽ വന്നവരും ആണ് . 206 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ് . ഇവരില്‍ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 26 പേരുണ്ട്. 332 പേർ രോഗം മുക്തരായി. 12787 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 9771 പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗികളായവരാണ്.

ഇന്നലെ ജില്ലയിൽ ഒരാളുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തെങ്ങമം സ്വദേശിയാണ് മരിച്ചത്. പത്തം തിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. അദ്ദേഹത്തിന് 42 വയസ്സായിരുന്നു. ഗുരുതരമായ കരള്‍ രോഗത്തിനും രക്താതിമര്‍ദ്ദത്തിനും ചികിത്സയിലായിരുന്നു.

ജില്ലയില്‍ ഇതുവരെ 71 പേര്‍ മരിച്ചു. കൂടാതെ കൊവിഡ് ബാധിതരായ 5 പേര്‍ക്ക് മറ്റുള്ള രോഗങ്ങള്‍ മൂലവും മരണം സംഭവിച്ചിട്ടുണ്ട് . ആകെ രോഗമുക്തരായവരുടെ എണ്ണം 10276 ആണ്. ഇതില്‍ ജില്ലയിലെ 2444 പേര്‍ ചികിത്സയിലുണ്ട്. ,

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *