ന്യൂഡല്‍ഹി ഡിസംബര്‍ 19: നിര്‍ഭയ കേസിലെ പ്രതി പവന് ഗുപ്ത വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഈ മാസം 24ന് പരിഗണിക്കും. പുതിയ രേഖകള്‍ ഹാജരാക്കാന്‍ പവന് ഗുപ്തയുടെ അഭിഭാഷകന് സമയം ചോദിച്ചതിനെ തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചത്. സംഭവം നടന്ന സമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നാണ് പവന് ഗുപ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
കേസിലെ മറ്റൊരു പ്രതിയായ അക്ഷയ് സിംഗ് ഠാക്കൂറിന്റെ പുനപരിശോധന ഹര്‍ജി സുപ്രീംകോടതി ഇന്നലെ തള്ളിയിരുന്നു. പുതിയ കാര്യങ്ങളൊന്നും പുനപരിശോധന ഹര്‍ജിയില്‍ കൊണ്ടുവരാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് കോടതി വിലയിരുത്തിയത്.

