വാഷിംഗ്ടൺ: ഈ തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിച്ചാൽ ഇന്ത്യയ്ക്ക് ഗുണകരമാകില്ലെന്ന് ഡൊണാൾഡ് ട്രംപിൻ്റെ പുത്രനായ ഡൊണാൾഡ് ട്രംപ് ജൂനിയർ.
“ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ജോ ബൈഡന് ചൈനയോട് മൃദുസമീപനമാണുള്ളത്. ചൈനയുടെ ഭീഷണി എത്ര വലുതാണ് എന്ന് ഇന്ത്യയ്ക്കും അമേരിക്കയ്ക്കും നന്നായറിയാം. തൻ്റെ പിതാവിനെ പോലെ കൃത്യവും ശക്തമായ നിലപാട് ചൈനയോട് സ്വീകരിക്കേണ്ടതുണ്ട് “
ന്യൂയോർക്കിലെ ലോംഗ് ഐലൻഡിൽ നടന്ന പരിപാടിയിൽ ഡൊണാൾഡ് ട്രംപ് ജൂനിയർ പറഞ്ഞു.



