തിരുവനന്തപുരം: കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിദ്യാസ സ്ഥാപനങ്ങള്‍ 25 ശതമാനം ഫീസിളവ് അനുവദിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുപുറമേ സിബിഎസ് ഇ, ഐസിഎസ് ഇ സ്‌കൂളുകള്‍ക്കും
ഉത്തരവ് ബാധകമായിരിക്കുമെന്ന് ചെയര്‍മാന്‍ കെവി മനോജ്കുമാര്‍ ,അംഗങ്ങളായ കെ നസീര്‍, സി. വിജയകുമാര്‍ എന്നിവര്‍ അടങ്ങിയ ഫുള്‍ ബെഞ്ച് വ്യക്തമാക്കി.
മഞ്ചേരി എസിഇ പബ്ലിക്ക് സ്‌കൂള്‍ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ നടപടി സ്വീകരിച്ചത്. ഫീസ് അടയ്ക്കാത്ത കുട്ടികളെ ഓണ്‍ ലൈന്‍പഠനത്തില്‍ നിന്ന് ഒഴിവാക്കിയെന്നായിരുന്നു ആക്ഷേപം. സ്‌കൂള്‍ അധികൃതര്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവസരം നിഷേധിക്കരുതെന്നും ഈ കാര്യം സിബിഎസ്.ഇ റീജ്യണല്‍ ഡയറക്ടര്‍ ഉറപ്പുവരുത്തണമന്നും കമ്മീഷന്‍ വ്യക്തമാക്കി.

