മോസ്കോ: സുഖോയ് 57 പോര് വിമാനത്തിന്റെ തുറന്ന കോക്ക് പിറ്റിലിരുന്ന് വിമാനം പറത്തുന്ന പൈലറ്റിന്റെ അതിസാഹസിക ദൃശ്യങ്ങള്‍ പുറത്ത് വിട്ട് റഷ്യന്‍ പ്രതിരോധ മന്ത്രാലയം. മണിക്കൂറില്‍ 1,300 മൈല്‍ വേഗതയില്‍ പറക്കുന്ന പോര്‍വിമാനത്തില്‍, ശ്വാസ സംബന്ധമായ രോഗങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പൈലറ്റ് പ്രത്യേക വസ്ത്രം ധരിച്ചിട്ടുണ്ടെന്നും വിദഗ്ധര്‍ പറഞ്ഞു. അടിയന്തര നടപടിക്രമങ്ങളുടെ പരീക്ഷണത്തിന്റെ ഭാഗമായാണ് ഈ പറത്തലെന്നും അവര്‍ വ്യക്തമാക്കി.
അഞ്ച് സെക്കന്റ് നീളമുള്ള വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.എന്നാല്‍ ഏത് തരത്തിലുള്ള പരീക്ഷണമാണ് നടത്തിയതെന്നോ, എത്ര ഉയരത്തിലാണ് വിമാനം പറന്നത് എന്നോ സംബന്ധിച്ച വിവരങ്ങള്‍ റഷ്യന്‍ വ്യോമ സേന പുറത്തുവിട്ടിട്ടില്ല.




