ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയര്‍ന്ന
സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം. ജലനിരപ്പ് 2398.85 അടി ഉയരത്തിലെത്തിയാൽ ഡാം തുറക്കും.
നിലവിൽ ജലനിരപ്പ് 2391.04 ആയി. ഇതോടെയാണ് ബ്ലു അലര്‍ട്ട് പ്രഖ്യാപിച്ചത് . സംസ്ഥാനത്ത് ഇന്നും ശക്തമായ മഴതുടരുമെന്നാണ് കാലാവസ്ഥാ വിഭാഗം നൽകിയ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം.



