റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യയിലെ കൊവിഡ് 19 മാലിന്യം 18,006 ടണ്‍: ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയില്‍

ന്യൂഡല്‍ഹി: ജൂണ്‍ മുതല്‍ ഇന്ത്യയില്‍ ഉത്പാദിപ്പിച്ചത് 18,006 ടണ്‍ കോവിഡ് -19 ബയോമെഡിക്കല്‍ മാലിന്യമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 3,587 ടണ്‍ മാലിന്യങ്ങളുള്ള മഹാരാഷ്ട്രയാണ് ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പറയുന്നു. തൊട്ടുപിന്നാലെ തമിഴ്നാടിന്റെ 1,737 ടണ്‍, ഗുജറാത്തിലെ 1,638 ടണ്‍, കേരളത്തിന്റെ 1,516 ടണ്‍, യുപിയുടെ 1,432 ടണ്‍ എന്നിങ്ങനെയാണ് കണക്കുകള്‍.ഡല്‍ഹി, കര്‍ണാടക എന്നിവിടങ്ങളില്‍ യഥാക്രമം 1,400 ടണ്‍, 1,380 ടണ്‍ മാലിന്യങ്ങളാണ് ഉണ്ടായിരുന്നത്. മറ്റ് അസുഖങ്ങളുമായി വരുന്ന രോഗികളുടെ എണ്ണം കുറഞ്ഞതോടെ ബയോ മെഡിക്കല്‍ മാലിന്യത്തില്‍ കുറവുണ്ടായിട്ടുണ്ട്.

അതേസമയം, കേരളത്തില്‍ മുഴുവന്‍ ആശുപത്രികളിലെയും കൊവിഡ് ബയോമെഡിക്കല്‍ മാലിന്യം സംസ്‌കരിക്കുന്നത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നേതൃത്വത്തിലുള്ള ഇമേജാണ്. ആശുപത്രികളും കൊവിഡ് കെയര്‍ സെന്ററുകളുമുള്‍പ്പെടെ 141 സ്ഥാപനങ്ങളില്‍ നിന്നാണ് മെഡിക്കല്‍ മാലിന്യം ശേഖരിക്കുന്നത്.പാലക്കാട് കഞ്ചിക്കോട് മാന്തുരുത്തിയിലെ ഇമേജിന്റെ സംസ്‌കരണ ശാലയിലെത്തിച്ചാണ് മാലിന്യം ശാസ്ത്രീയമായി കത്തിച്ച് കളയുന്നത്. മാസ്‌കും ശരീര സംരക്ഷണ കവചങ്ങളുമടക്കം അതിസുരക്ഷയോടെയാണ് കൊവിഡ് മാലിന്യം കൈകാര്യം ചെയ്യുക. പിന്നീട് പൂര്‍ണമായി അടച്ച വാഹനമുപയോഗിച്ചാണ് ഇവ കഞ്ചിക്കോട് എത്തിക്കുന്നത്.ദേശീയ-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകളുടെ ഓണ്‍ലൈന്‍ നിരീക്ഷണത്തിലാണ് കഞ്ചിക്കോട്ടെ ഇമേജ് ശാലയില്‍ സംസ്‌കരണം നടക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *