റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റാഞ്ചി: ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് നായകന്‍ എം.എസ് ധോണിയുടെ അഞ്ച് വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ 16 കാരനെ പൊലീസ് അറസ്റ്റു ചെയ്തു. ഗുജറാത്തിലെ കച്ച് സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായി നടന്ന കളിയില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് തോറ്റപ്പോഴാണ്‌ 16 കാരന്‍ ട്വിറ്ററിലൂടെ ധോണിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കിയത്.

സോഷ്യല്‍ മീഡിയയിലെ സൈബര്‍ ആക്രമണങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ധോണിയുടെ മകള്‍ക്കെതിരെയും ഭീഷണിയുണ്ടായത്.

ഇതിനിടെ കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടും തോറ്റതോടെ ടീമിലെ അംഗങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ തുടർന്നു കൊണ്ടിരിക്കുകയാണ്.

നേരത്തെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ക്യാപ്റ്റന്‍ വീരാട് കോഹ്‌ലിയുടെ മോശം പ്രകടനത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മ്മയ്ക്കെതിരെയും സമാനമായ രീതിയില്‍ സൈബര്‍ അധിക്ഷേപം നടന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *