റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് വ്യാപനം തടയാന്‍ ത്രിതല ലോക്ക്ഡൗണിനൊരുങ്ങി ബ്രിട്ടണ്‍

October 11, 2020 - 9:50 am

ലണ്ടന്‍: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുളള ശ്രമത്തിന്‍റെ ഭാഗമായി. ത്രിതല ലോക്ക് ഡൗണ്‍ രാജ്യം മുഴുവന്‍ നടപ്പിലാക്കാന്‍ ബ്രിട്ടണ്‍ ഒരുങ്ങുന്നു. നിയന്ത്രണങ്ങള്‍ വൈകാതെ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

രോഗവ്യാപനം കുറവുളള മേഖലകളില്‍ ഒന്നാമത്തെ വിഭാഗത്തില്‍ പെട്ട നിയന്ത്രണങ്ങളാവും നടപ്പിലാക്കുക. ആറുപേരിലധികം കൂടാന്‍ പാടില്ല, സാമൂഹ്യ അകലം കൃത്യമായി പാലിക്കണം തുടങ്ങിയവയാണ്. രണ്ടാമത്തെ വിഭാഗത്തില്‍ പബ്ബുകളിലും ബാറുകളിലും ഭക്ഷണ ശാലകളിലും ജനങ്ങള്‍ ഇടപഴകുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മൂന്നാമത്തെ വിഭാഗങ്ങളിലാവും ഏറ്റവു കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാവുക.

ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന സ്ഥലത്തെ ജനങ്ങള്‍ വീടിന് പുറത്ത് ആരുമായും ഇടപഴകാന്‍ അനുവദിക്കില്ല. പ്രദേശത്തെ പബ്ബുകള്‍, ബാറുകള്‍, ഭക്ഷണശാലകള്‍, എന്നിവ അടച്ചിടുമെന്നും സൂചനയുണ്ട്. .കോവിഡ് രോഗികള്‍ വളരെയധികമുളള പ്രദേശങ്ങളിലാവും മൂന്നാമത്തെ വിഭാഗത്തിലുളള നിയന്ത്രണങ്ങള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *