അ​മ്മ​യും കാ​മു​ക​നും ചേ​ർ​ന്ന് അ​ഞ്ചു​വ​യ​സ്സു​കാ​ര​നാ​യ മ​ക​നെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി

കാ​മ​റെ​ഡ്ഡി: സ്വ​ന്തം പ്ര​ണ​യ​ബ​ന്ധ​ത്തി​ന് ത​ട​സ​മാ​കു​മെ​ന്ന് ഭ​യ​ന്ന് അ​ഞ്ചു​വ​യ​സ്സു​കാ​ര​നാ​യ മ​ക​നെ അ​മ്മ​യും കാ​മു​ക​നും ചേ​ർ​ന്ന് ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി. തെ​ല​ങ്കാ​ന​യി​ലെ കാ​മ​റെ​ഡ്ഡി ജി​ല്ല​യി​ലാ​ണ് ​സം​ഭ​വം ന​ട​ന്ന​ത്. മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ശ്രാ​വ​ൺ എ​ന്ന കു​ട്ടി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ അ​മ്മ ല​ക്ഷ്മി, കാ​മു​ക​ൻ ന​ര​സിം​ലു എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

കു​ട്ടി​യെ ഒ​ഴി​വാ​ക്കാ​ൻ ഇ​വ​ർ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യും പോ​ലീ​സ്

ഭർ​ത്താ​വു​മാ​യി വേ​ർ​പി​രി​ഞ്ഞു ക​ഴി​യു​ന്ന ല​ക്ഷ്മി, എ​ട്ടു വ​യ​സ്സു​ള്ള മ​ക​ൾ​ക്കും അ​ഞ്ച് വ​യ​സ്സു​ള്ള ശ്രാ​വ​ണി​നു​മൊ​പ്പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ് ഇ​വ​ർ ന​ര​സിം​ലു​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​വു​ക​യും ഒ​ന്നി​ച്ച് ജീ​വി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്ത​ത്. എ​ന്നാ​ൽ മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന മ​ക​ൻ ത​ങ്ങ​ളു​ടെ ഭാ​വി ജീ​വി​ത​ത്തി​ന് ത​ട​സ​മാ​കു​മെ​ന്ന് ഇ​രു​വ​രും ക​രു​തി​യി​രു​ന്ന​താ​യും കു​ട്ടി​യെ ഒ​ഴി​വാ​ക്കാ​ൻ ഇ​വ​ർ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

കു​ട്ടി​യു​ടെ ക​ണ്ണി​ൽ കു​രു​മു​ള​ക് പൊ​ടി എ​റി​ഞ്ഞ ശേ​ഷം വ​ടി​കൊ​ണ്ട് ത​ല​യ്ക്ക് അ​ടി​ക്കു​ക​യാ​യി​രു​ന്നു

സം​ഭ​വം ന​ട​ന്ന ദി​വ​സം ല​ക്ഷ്മി വീ​ട്ടി​ലി​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് ന​ര​സിം​ലു വീ​ട്ടി​ലെ​ത്തി​യ​ത്. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഇ​യാ​ൾ കു​ട്ടി​യു​ടെ ക​ണ്ണി​ൽ കു​രു​മു​ള​ക് പൊ​ടി എ​റി​ഞ്ഞ ശേ​ഷം വ​ടി​കൊ​ണ്ട് ത​ല​യ്ക്ക് ക്രൂ​ര​മാ​യി അ​ടി​ക്കു​ക​യാ​യി​രു​ന്നു. മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി സം​ഭ​വ​സ്ഥ​ല​ത്ത് വെ​ച്ച് ത​ന്നെ മ​ര​ണ​പ്പെ​ട്ടു. വി​വ​ര​മ​റി​ഞ്ഞ് ടൗ​ൺ സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ന​ര​ഹ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി. ല​ക്ഷ്മി​യെ​യും ന​ര​സിം​ലു​വി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →