എ.പി. അബ്ദുള്ളക്കുട്ടിയെ ഹോ​ട്ട​ലി​ല്‍ വ​ച്ച്‌ കൈ​യ്യേ​റ്റം ചെയ്യാൻ ശ്രമിച്ചെന്ന ആരോപണം വ്യാജമെന്ന് ഹോ​ട്ട​ലു​ട​മ

മ​ല​പ്പു​റം: ബി​ജെ​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ന്‍ എ.പി. അബ്ദുള്ളക്കുട്ടിയെ ഹോ​ട്ട​ലി​ല്‍ വ​ച്ച്‌ കൈ​യ്യേ​റ്റം ചെയ്യാൻ ശ്രമിച്ചെന്ന ആരോപണം വ്യാജമെന്ന് പൊ​ന്നാ​നി​യി​ലെ ഹോട്ടലു​ട​മ.

പൊ​ന്നാ​നി​യി​ലെ ഹോ​ട്ട​ലി​ല്‍ ഒ​രു സം​ഘം തന്നെ കൈ​യ്യേ​റ്റം ചെ​യ്യാ​ന്‍ ശ്രമിച്ചുവെന്ന് അ​ബ്ദു​ള്ള​ക്കു​ട്ടി ആ​രോ​പി​ച്ചിരുന്നു. ഹോ​ട്ട​ലി​ല്‍ വ​ച്ച്‌ ഒ​ന്നും സംഭവിച്ചിട്ടി​ല്ലെന്നും ഹോ​ട്ട​ലി​ന് പു​റ​ത്ത് വ​ച്ചും ഇ​ങ്ങ​നെ​യൊ​രു സം​ഭ​വം ഉണ്ടായതായി അ​റി​യി​ല്ലെ​ന്നും ഹോ​ട്ട​ലു​ട​മ പ​റ​ഞ്ഞു.

അബ്ദുള്ളക്കുട്ടിയുടെ ആരോപണം അ​റി​ഞ്ഞ​ത് 9-10-2020 രാ​വി​ലെ​ ഹോ​ട്ട​ലി​ല്‍ എത്തിയപ്പോഴാണ്. ഹോട്ടലിൽ സി​സി​ടി​വി കാ​മ​റ പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ലെ​ന്നും അദ്ദേഹം വ്യ​ക്ത​മാ​ക്കി. അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​റി​ല്‍ ലോ​റി ഇ​ടി​ച്ച​തിനെ കുറിച്ചും അറിയില്ല. സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെയ്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →