റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എം.എം.മണിക്ക് കോവിഡ് സ്ഥിരീകരിച്ചു.

October 7, 2020 - 4:36 pm

തിരുവനന്തപുരം : വൈദ്യുതി മന്ത്രി എംഎം മണിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

അദ്ദേഹത്തിന് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ കൂടി ഉള്ളതിനാല്‍ അതീവ ശ്രദ്ധയും പരിചരണവും ആവശ്യമുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

സംസ്ഥാന മന്ത്രിസഭയില്‍ കോവിഡ് ബാധിക്കുന്ന നാലാമത്തെ മന്ത്രിയാണ് എംഎം മണി. മന്ത്രിമാരായ തോമസ് ഐസക്, ഇപി ജയരാജന്‍, വിഎസ് സുനില്‍കുമാര്‍ തുടങ്ങിയവരാണ് നേരത്തെ കോവിഡ് സ്ഥിരീകരിച്ച മന്ത്രിമാർ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *