സന്നിധാനത്ത് മൊബൈല്‍ ഫോണ്‍ അനുവദിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ്

ശബരിമല ഡിസംബര്‍ 4: സന്നിധാനത്ത് പതിനെട്ടാംപടിക്കു മുകളില്‍ ഇനി മുതല്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അറിയിച്ചു. ശ്രീകോവിലിലെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നിരോധനം ശക്തമായി നടപ്പാക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നേരത്തെ നിരോധനം ഉണ്ടായിരുന്നു. കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. പ്രതിഷ്ഠയുടെയും ശ്രീകോവിലിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പലരും പ്രചരിപ്പിക്കുന്നതിനെ തുടര്‍ന്നാണ് ഇപ്പോഴ് നിരോധനം ശക്തമാക്കിയത്. ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഉടന്‍ ഇറങ്ങും.

ശബരിമലയെ സമൂഹമാധ്യമങ്ങളില്‍ മോശമായി ചിത്രീകരിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. അരവണയില്‍ നിന്ന് ചത്ത പല്ലിയെ ലഭിച്ചെന്ന വ്യാജ പ്രചാരണം സമൂഹമാധ്യമങ്ങള്‍ വഴി ചിലര്‍ നടത്തിയിരുന്നു. ഡിജിപിക്ക് ഇതിനെതിരെ ദേവസ്വം ബോര്‍ഡ് പരാതി നല്‍കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →