റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് തിരുവല്ല ഡിസ്ട്രിക്റ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി 40,000 രൂപയുടെ ചെക്കും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 50,000 രൂപയുടെ മാസ്‌ക്കുകളും ജില്ലാ ഭരണകൂടത്തിന് കൈമാറി. ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് തിരുവല്ല ഡിസ്ട്രിക്റ്റ് ജില്ലാ സെക്രട്ടറി ലീനാ എബ്രഹാം 40,000 രൂപയുടെ ചെക്ക് ജില്ലാ കളക്ടര്‍ പി ബി നൂഹിന് കൈമാറി. സ്‌കൗട്ട് ഗൈഡുകളായ അനശ്വര സന്തോഷ്, അനഘ എസ് പണിക്കര്‍ എന്നിവര്‍ ചേര്‍ന്ന് മാസ്‌ക്കുകളും കൈമാറി. 

ജില്ലാ ഓര്‍ഗനൈസിംഗ് കമ്മീഷണര്‍മാരായ ജോമോന്‍ എന്‍ ജോര്‍ജ്, കെ സുശീല, സ്‌കൗട്ട് മാസ്റ്റര്‍ ഗംഗ ജി പണിക്കര്‍, സ്‌കൗട്ട് ഗൈഡ് അമല്‍ തുളസീധരന്‍, എന്നിവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8266/Mask-distributed.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *