റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂർ:കേരള സംഗീത നാടക അക്കാദമിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണൻ സംഗീത നാടക അക്കാദമിക്ക് മുന്നിൽ കുത്തിയിരുന്ന് സമരം ചെയ്തു. വിവിധ സംഘടനകളും ഐക്യദാർഡ്യവുമായി രംഗത്തെത്തി.

അക്കാദമിയുടെ വിവേചനപരമായ സമീപനത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം എന്നും രാമകൃഷ്ണന്‍ പറഞ്ഞു.
മോഹിനിയാട്ടം സാധാരണ സ്ത്രീകളാണ് അവതരിപ്പിക്കാറെന്ന വിചിത്ര വാദമാണ് തനിക്ക് കേള്‍ക്കേണ്ടി വന്നതെന്ന് രാമകൃഷ്ണന്‍ പറഞ്ഞു

സ്ത്രീ അല്ലെന്ന കാരണത്താലാണ് സംഗീത നാടക അക്കാദമി ഓണ്‍ലൈന്‍ നൃത്ത പരിപാടിയില്‍ തനിക്ക് വേദി നിഷേധിച്ചത് എന്ന് വ്യക്തമാക്കിയായിരുന്നു കുത്തിയിരുപ്പ് സമരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *