ന്യൂഡല്‍ഹി: ബീഹാര്‍ അടക്കമുള്ള തെരഞ്ഞെടുപ്പു പ്രചാരണത്തിന് അയോധ്യ വിധി ചർച്ചയാക്കില്ലെന്ന് ബിജെപി. അയോധ്യ വിധി ബീഹാര്‍ അടക്കമുള്ള തെരഞ്ഞെടുപ്പുകളില്‍ പ്രധാന ചര്‍ച്ച വിഷയമാക്കേണ്ടെന്ന് ബിജെപി തിരുമാനിച്ചു. മുതിര്‍ന്ന നേതാക്കള്‍ക്ക് അനുകൂലമായി അണികളില്‍ ചര്‍ച്ചയുണ്ടാകുന്നത് ഒഴിവാക്കാനാണ് ഈ തീരുമാനം. പകരം നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസനവിഷയങ്ങളില്‍ തന്നെ ഊന്നിയായിരിക്കും പ്രചാരണം. കൊവിഡ് വ്യാപനം തടയുന്നതിനടക്കം മോദി സര്‍ക്കാര്‍ നേടിയ നേട്ടങ്ങളടക്കം പ്രചാരണത്തിൽ ഉപയോഗിക്കും’
അയോധ്യ വിധി ചർച്ചയാക്കുന്നത് സംഘടനയില്‍ കൂടുതല്‍ വിഭാഗിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുതിര്‍ന്ന ബിജെപി നേതാക്കളെ അടക്കം അവഗണിക്കുന്നു എന്ന വിമര്‍ശനം ഉയര്‍ത്തുന്ന ഒരു വലിയ വിഭാഗം ഇപ്പോഴും ബീഹാറിലെ പാര്‍ട്ടിയില്‍ ഉണ്ട്. പാര്‍ട്ടിക്ക് പുറത്ത് പോയ ശത്രുഘന്‍ സിന്‍ഹ അടക്കമുള്ളവര്‍ ഇക്കാര്യം വിമത നീക്കത്തിനായി ഉപയോഗിക്കുന്നുണ്ട്. ഇതെല്ലാം മുൻകൂട്ടി കണ്ടാണ് അയോധ്യ വിഷയത്തിന് ഏറെ വളക്കൂറുള്ള മണ്ണായിട്ടും ബീഹാറിൽ ഉൾപ്പെടെ ചർച്ച വേണ്ടെന്ന് തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അയോധ്യ വിഷയം ഉയർത്തി കാണിക്കേണ്ടെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തിരുമാനം.
ബീഹാറിന് പുറത്ത് ബംഗാളിലും രാകേഷ് സിന്‍ഹയുടെ നേതൃത്വത്തില്‍ വിമതര്‍ ശക്തമായ നിലപാടിലാണ്. ഇവരും മുതിര്‍ന്ന നേതാക്കളെയും സംഘപരിവാര്‍ ബന്ധമുള്ളവരെയും പാര്‍ട്ടി ദേശിയ നേത്യത്വം അവഗണിക്കുന്നു എന്ന പരാതി ശക്തമാണ്. എല്ലാ സംസ്ഥാന ഘടകങ്ങളെയും ബിജെപി കേന്ദ്ര നേതൃത്വം പ്രചാരണ വിഷയങ്ങളിലെ മുന്‍ഗണനാ ക്രമം
30-9 -2020 ബുധനാഴ്ച വൈകിട്ടോടെ അറിയിച്ചു.

