റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബി ജെ പി നേതാവ് ഉമാഭാരതിക്ക് കൊവിഡ് സ്ഥിരീകരിച്ചു

September 27, 2020 - 11:33 am

ന്യൂഡൽഹി: ബിജെപി നേതാവ് ഉമാ ഭാരതിക്ക് കൊവിഡ്. അവർ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. മൂന്ന് ദിവസമായി ഉമാ ഭാരതിക്ക് ചെറിയ പനി ഉണ്ടായിരുന്നു. തുടർന്നാണ് അവർ കൊവിഡ് ടെസ്റ്റ് നടത്തിയത്.

താനുമായി സമ്പർക്കം പുലർത്തിയവർ കൊവിഡ് ടെസ്റ്റ് നടത്തണമെന്നും സ്വയം നിരീക്ഷണത്തിൽ പോകണമെന്നും ഉമാ ഭാരതി നിർദേശിച്ചു. ഇപ്പോൾ താൻ ക്വാറന്റീനിൽ കഴിയുന്നത് ഹരിദ്വാറിനും ഋഷികേശിനും ഇടയിലുള്ള വന്ദേമാതരം കുഞ്ചിലാണ്. ഇനി നാല് ദിവസം കഴിഞ്ഞാൽ വീണ്ടും കൊവിഡ് പരിശോധനയുണ്ടെന്നും സ്ഥിതി ഇതുപോലെ തുടർന്നാൽ ഡോക്ടർമാരുമായി സംസാരിക്കുമെന്നും അവർ ട്വീറ്റിൽ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *