റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വയോധികയെ മാനഭംഗപ്പെടുത്തി പോലീസിൻ്റെ കണ്ണുവെട്ടിച്ച് കടന്ന പ്രതി പിടിയിൽ

September 26, 2020 - 5:31 pm

മുക്കം: മുത്തേരിയില്‍ ഓട്ടോ യാത്രക്കാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിക്കുകയും ആഭരണങ്ങള്‍ കവരുകയും ചെയ്ത കേസില്‍ ജുഡീഷല്‍ കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പ്രതി പോലീസ് പിടിയിലായി. കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാനെയാണ് കതിരൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്. കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലിരിക്കേ 20-9 2020 നാണ് ഇയാൾ രക്ഷപ്പെട്ടത്. ഇയാളുടെ ഭാര്യവീടിന്റെ സമീപത്തുള്ള കാട്ടില്‍ ഒളിച്ച്‌ കഴിയുകയായിരുന്നു. 26-9 -2020 പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പിടിയിലായത്. മറ്റൊരു കേസിൽ മഞ്ചേരിയിലെ കോടതിയില്‍ ഹാജരാക്കിയ ഇയാൾ ജയില്‍വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. ഇവിടെ നിന്നാണ് ഇയാൾ മുങ്ങിയത്.
ഇയാളെ പ്രത്യേക അന്വേഷണ സംഘം നടത്തിയ ശാസത്രീയ അന്വേഷണത്തെ തുടർന്നാണ് അറസ്റ്റു ചെയ്തത്.

2-6 2020 നാണ് ഓമശ്ശേരിയിലെ സ്വകാര്യ ഹോട്ടല്‍ ജീവനക്കാരിയായ വയോധികയെ ഇയാൾ ആക്രമിച്ചത്. വാഹനം കാത്തുനില്‍ക്കുമ്പോള്‍ പ്രതി ചോമ്പാലയില്‍ നിന്ന്​ മോഷ്ടിച്ച ഓട്ടോയില്‍ സ്ത്രീയെ കയറ്റി കൊണ്ടുപോയി ആളൊഴിഞ്ഞ മുത്തേരി കാപ്പുമലയില്‍ എത്തിച്ച്‌ തലക്ക് ഗുരുതരമായി പരിക്കേല്‍പിച്ചതിന് ശേഷം കൈയും കാലും കൂട്ടിക്കെട്ടി വായില്‍ തുണി തിരുകി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *