തിരുവനന്തപുരം:ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ നടത്തുന്ന മലയാള ജേർണലിസമടക്കമുള്ള വിവിധ മാധ്യമപഠന കോഴ്സുകൾക്ക് ഓൺലൈൻ പ്രവേശനപരീക്ഷ നടത്താൻ തീരുമാനിച്ചതായി ഐഐഎംസി റീജിയണൽ ഡയറക്ടർ പത്രക്കുറിപ്പിൽ അറിയിച്ചു . ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ23 ആയി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. നാഷനൽ ടെസ്റ്റിംങ് ഏജൻസി ഒക്ടോബർ 18 നു നടത്തുന്ന ഓൺലൈൻ പ്രവേശനപരീക്ഷ സൗകര്യമുള്ള സ്ഥലത്തിരുന്ന് പരീക്ഷാർത്ഥികൾക്കെഴുതാവുന്നതാണ്.
ഇംഗ്ലീഷ്, ഹിന്ദി അടക്കമുള്ള വിവിധ ഭാഷാ ജേർണലിസം കോഴ്സുകളിലേയ്ക്കും, റേഡിയോ & ടെലിവിഷൻ, അഡ്വവർടൈസിംങ് & പബ്ലിക് റിലേഷൻസ് കോഴ്സുകളിലേക്കുമുള്ള പി.ജി. ഡിപ്ലോമകളാണ് ഐ.ഐ.എം.സി. നടത്തുന്നത്. നേരത്തെ അപേക്ഷിച്ചവർ വീണ്ടും അപേക്ഷ നൽകേണ്ടതില്ല.
ഐ.ഐ.എം.സി. കോട്ടയം കേന്ദ്രം നടത്തുന്ന മലയാളം ജേർണലിസം പി.ജി. കോഴ്സിനും ഇപ്പോൾ അപേക്ഷ നൽകാവുന്നതാണ്.
വിശദവിവരങ്ങൾക്ക് www.iimc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

