റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

15 മുതല്‍ 49 വരെ പ്രായമുള്ളവര്‍ക്ക് കോവിഡ് ബാധ വര്‍ധിക്കുന്നു-ലോകാരോഗ്യ സംഘടന

September 17, 2020 - 4:38 pm

ന്യൂഡല്‍ഹി: കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും കോവിഡ് ബാധ സ്ഥിരീകരിക്കുന്നത് വര്‍ധിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന. 15 മുതല്‍ 49 വരെ പ്രായമുള്ളവര്‍ കോവിഡ് ബാധിച്ച് ആശുപത്രിയിലെത്തുന്നത് വര്‍ധിക്കുകയാണ്. മറ്റു പകര്‍ച്ചപ്പനികളോടൊപ്പം കോവിഡും ബാധിക്കാമെന്നും ഡബ്‌ള്യൂ.എച്ച്.ഒ ആരോഗ്യ വിദഗ്ധ ഡോ. മരിയ വാന്‍ വ്യക്തമാക്കി.

2021 അവസാനത്തോടു കൂടിയേ അമേരിക്കയില്‍ കോവിഡ് വാക്‌സിന്‍ വ്യാപകമായി ലഭ്യമാകൂ എന്ന് യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് വ്യക്തമാക്കി. അതിനിടെ ലോകത്ത് കോവിഡ് ബാധിതര്‍ മൂന്ന് കോടി നാല്‍പ്പത്തി രണ്ടായിരവും മരണം 9 ലക്ഷത്തി നാല്‍പ്പത്തി അയ്യായിരവും കടന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *