റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കഞ്ചാവ് വില്‍പ്പന നടത്തിയ മൂന്നംഗസംഘം പിടിയില്‍

September 17, 2020 - 4:39 pm

പറവൂര്‍: എയര്‍ പോര്‍ട്ട് റോഡുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വ്യാപരം നടത്തുന്ന മൂന്നംഗ സംഘം പടിയിലായി. കുന്നുകര അയ്യാരില്‍ വീട്ടില്‍ മുജീബ് റഹ്മാന്‍(47), മാണിശേരി വീട്ടില്‍ എംഎം റസാഖ് (43) ആലുവ പവര്‍ഹൗസ് റോഡില്‍ നിക്‌സന്‍ ഫ്രാന്‍സിസ് (44) എന്നിവരാണ് പിടിയിലായത്. പറവൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് നിജുമോന്‍റെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

രണ്ടുകിലോയിലേറെ കഞ്ചാവ് ചെറു പൊതികളിലായി പായ്ക്ക് ചെയ്യുന്നതിനിടയിലാണ് ഇവര്‍ പിടിക്കപ്പെടുന്നത്. സംഘം സഞ്ചരിക്കാന്‍ ഉപയോഗിച്ച ഇന്നോവ കാറില്‍ നിന്നും 15 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും വ്യാപകമായി വില്‍പ്പന നടത്തിവരുന്നതായി വിവരം ലഭിച്ചിരുന്നു. എക്‌സൈസ് സംഘം കുന്നുകര ഭാഗത്തുളള മുജീബ് റഹമാനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ വീട്ടില്‍ നിന്നും രണ്ടുപേരെ പിടികൂടിയതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

പ്രിവന്റീവ് ഓഫീസര്‍ വിഎസ് ഹനീഷ്, ഉദ്യോഗസ്ഥരായ രാജി ജോസ്, എന്‍.കെ സാബു, ടിഎസ് ശ്രീരാജ്, ടിജി ബൈനു, ടിടി ശ്രീകുമാര്‍, എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *