സംസ്ഥാനത്ത്‌ ശക്തമായ മഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കാലാവസ്ഥാ മുന്നറിയിപ്പ്‌ കേന്ദ്രം

ദില്ലി: കേരളത്തില്‍ അടുത്ത ശനി ഞായര്‍ (സെപ്‌തംബര്‍ 18,19) ദിവസങ്ങളില്‍ കനത്ത മഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ്‌. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂന മര്‍ദ്ദത്തിന്‍റെ ഭാഗമായി ഒഡീഷ, കര്‍ണ്ണാടക സംസ്ഥാനങ്ങളിലും മഴ ലഭിക്കും.

സംസ്ഥാനത്ത്‌ ഇന്ന്‌ ശക്തമായ മഴ ലഭിക്കുമെന്ന്‌ മുന്നറിയിപ്പുണ്ടായിരുന്നു.ഉരുള്‍ പൊട്ടല്‍ മേഖലകളില്‍ പ്രത്യേക ജാഗ്രത വേണമെന്ന്‌ ദുരന്തനിവാരണ അതോരിറ്റി വ്യക്ത മാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →