റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബോംബ് നിർമ്മാണത്തിന് ഇടയിൽ സ്ഫോടനം നടന്നു. ഒരാളുടെ കൈ അറ്റുപോയി. മൂന്നു പേർക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരം

കണ്ണൂർ: കതിരൂരിലെ പൊന്നിയത്ത് ബോംബ് നിർമിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു. മൂന്നു പേർക്ക് ഗുരുരതമായി പരുക്കേറ്റു. ഒരാളുടെ കൈയറ്റുപോയി. മാഹി റെയിൽവെ സ്റ്റേഷനടുത്ത കല്ലറോത്ത് ഹൗസിൽ റെനീഷ് (32), കതിരൂർ മനോജ് വധക്കേസിലെ പ്രതി പൊന്ന്യം കക്കറയിലെ സജിലേഷ് എന്ന സഞ്ജുട്ടി (32), അഴിയൂരിലെ കെ ഒ ഹൌസില്‍ ധീരജ്(28) എന്നിവർക്കാണ് പരിക്കേറ്റത്. 04-9-2020, വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം നടന്നത്.

മാഹി സ്വദേശികളായ എം റമീഷ്, ധീരജ് എന്നിവരെ തലശേരിയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോംബ് നിർമാണത്തിനിടെയാണ് പൊട്ടിയതെന്ന് പോലീസ് നിഗമനം. സംഭവസ്ഥലത്തുനിന്നും പൊട്ടാത്ത 12 ബോംബുകൾ കണ്ടെത്തിയിട്ടുണ്ട്. ഡോഗ് സ്ക്വഡിന്‍റെ സഹായത്തോടെ കേസന്വേഷണം ആരംഭിച്ചു.

കോവിഡ് ഡ്യൂട്ടിയുടെ തിരക്കുമൂലം പതിവായി നടക്കാറുള്ള ബോംബ് പരിശോധനകൾ മുടങ്ങിയത് മുതലെടുത്തായിരിക്കാം ബോംബ് നിർമാണം നടത്തിയതെന്നും പരിക്കേറ്റവരുടെ രാഷ്ട്രീയ ബന്ധം പറയാറായിട്ടില്ലെന്നും സ്ഥലം സന്ദർശിച്ച ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *