റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റെയില്‍വേ കോച്ചുകളില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പരാതി

August 29, 2020 - 3:29 pm

കടയ്‌ക്കാവൂര്‍: കടയ്ക്കാവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ രാത്രി പാര്‍ക്കുചെയ്‌തിരിക്കുന്ന റെയില്‍വേ കോച്ചുകള്‍ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറുന്നതായി പരാതി. ലോക്ക്‌ ഡൗണ്‍ കാലത്ത്‌ ട്രെയിന്‍ ഗതാഗതം നാമമാത്രമാവുകയും സമീപ പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്‍റ്‌ സോണാകുകയും ചെയ്‌തപ്പോള്‍, സമീപവാസികള്‍ പുറത്തിറങ്ങാതെ വന്നതും സാമൂഹ്യ വിരുദ്ധര്‍ക്ക്‌ സൗകര്യമായി.

അടുത്തകാലത്ത്‌ ഇവിടെ വ്യാപകമായ കഞ്ചാവ്‌ വില്‍പ്പന നടക്കുന്നതായും പരാതിയുണ്ട്‌. ഇവിടെ പാര്‍ക്കു ചെയ്‌തിരിക്കുന്ന കോച്ചുകളുടെ വാതില്‍ മിക്കപ്പോഴും തുറന്നാണ്‌ കിടക്കുന്നത്‌. കോച്ചിനുള്ളിലിരുന്ന്‌ മദ്യപിക്കുന്നതും മറ്റ്‌ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും സാധാരണമാണ്‌. ആരെങ്കിലും പരാതിപ്പെടുമ്പോള്‍ മാത്രമാണ് ‌ പോലിസ്‌ ഇവിടേക്ക്‌ വരുന്നത്‌. കുറച്ചുനാള്‍ മുമ്പ്‌ വീടുവിട്ടിറങ്ങിയ രണ്ടുകുട്ടികള്‍ ഒളിച്ചരിക്കാന്‍ തെരഞ്ഞെടുത്തതും ഈ കോച്ചുകളാണ്.‌ പോലീസിന്‍റെ അടിയന്തിരശ്രദ്ധ പതിയണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *