യു​ദ്ധം നി​ർ​ത്തി​യാ​ൽ മാ​ത്രം ച​ർ​ച്ച​യെ​ന്ന് ഇ​റാ​ൻ

ടെ​ഹ്‌​റാ​ൻ: അ​മേ​രി​ക്ക​യു​ടെ നി​ർ​ദേ​ശ​ങ്ങ​ളി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ഇ​റാ​ൻ. യു​ദ്ധം നി​ർ​ത്തി​യാ​ൽ മാ​ത്രം ച​ർ​ച്ച​യെ​ന്നാ​ണ് ഇ​റാ​ന്‍റെ നി​ല​പാ​ട്.വി​ഷ​യ​ത്തി​ൽ ഇ​റാ​ൻ തു​ർ​ക്കി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​ർ ത​മ്മി​ൽ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളു​ടെ മ​റ​വി​ൽ ആ​ക്ര​മി​ച്ച ച​തി മ​റ​ക്കി​ല്ലെ​ന്നും ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം ഇ​റാ​ൻ സു​ര​ക്ഷ കൗ​ൺ​സി​ൽ ഹോ​ർ​മു​സി​ൽ പു​തി​യ ന​ട​പ​ടി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ക​പ്പ​ലു​ക​ൾ​ക്ക് പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശം ഏ​ർ​പ്പെ​ടു​ത്തി. നി​യ​ന്ത്ര​ണ​ത്തി​ന് കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളും. യു​എ​ന്നു​മാ​യും തു​ർ​ക്കി സം​സാ​രി​ച്ചു.

ക​ട​ലി​ടു​ക്ക് ക​ട​ന്ന ര​ണ്ട് എ​ൽ​പി​ജി ടാ​ങ്ക​റു​ക​ൾ ഇ​ന്ത്യ​യി​ലേ​ക്ക് വൈ​കാ​തെ എ​ത്തും. 18 ക​പ്പ​ലു​ക​ൾ​ക്ക് കൂ​ടി ഉ​ട​ൻ അ​നു​മ​തി കി​ട്ടു​മെ​ന്ന് കേ​ന്ദ്ര സ‍​ർ​ക്കാ​ർ അ​റി​യി​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →