റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൊ​​​തു​​​ഗ​​​താ​​​ഗ​​​തം സൗ​​​ജ​​​ന്യ​​​മാ​​​ക്കി ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ

കാ​​​ൻ​​​ബ​​​റ: ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ വി​​​ക്ടോ​​​റി​​​യ, ടാ​​​സ്മാ​​​നി​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ പൊ​​​തു​​​ഗ​​​താ​​​ഗ​​​തം സൗ​​​ജ​​​ന്യ​​​മാ​​​ക്കി. പ​​​ശ്ചി​​​മേ​​​ഷ്യാ യു​​​ദ്ധം മൂ​​​ല​​​മു​​​ള്ള ഇ​​​ന്ധ​​​ന വി​​​ല​​​വ​​​ർ​​​ധ​​​ന​​​യി​​​ൽ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് താ​​​ത്കാ​​​ലി​​​ക ആ​​​ശ്വാ​​​സം എ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ഈ ​​​ന​​​ട​​​പ​​​ടി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.വി​​​ക്‌​​​ടോ​​​റി​​​യ​​​യി​​​ൽ മാ​​​ർ​​​ച്ച് 31 മു​​​ത​​​ലു​​​ള്ള ഒ​​​രു മാ​​​സം എ​​​ല്ലാ​​​വി​​​ധ പൊ​​​തു ഗ​​​താ​​​ഗ​​​ത സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും ജ​​​ന​​​ങ്ങ​​​ൾ​​​ക്കു സൗ​​​ജ​​​ന്യ​​​മാ​​​യി​​​രി​​​ക്കും. ടാ​​​സ്മാ​​​നി​​​യ​​​യി​​​ൽ ബ​​​സ്, ഫെ​​​റി എ​​​ന്നി​​​വ മാ​​​ർ​​​ച്ച് 30 മു​​​ത​​​ൽ ജൂ​​​ലൈ ഒ​​​ന്നു​​​വ​​​രെ​​​യും സൗ​​​ജ​​​ന്യ​​​മാ​​​ക്കി.

ഇ​​​ന്ധ​​​ന​​​ക്ഷാ​​​മം ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ ഖ​​​ന​​​ന, കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​ക​​​ളെ​​​യും ഗു​​​രു​​​ത​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. സ​​​മീ​​​പ​​​ഭാ​​​വി​​​യി​​​ലേ​​​ക്കു​​​ള്ള ഇ​​​ന്ധ​​​ന​​​ശേ​​​ഖ​​​രം രാ​​​ജ്യ​​​ത്തു​​​ണ്ടെ​​​ന്നാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​ന്ത​​​ണി ആ​​​ൽ​​​ബ​​​നീ​​​സ് അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *