കാൻബറ: ഓസ്ട്രേലിയയിലെ വിക്ടോറിയ, ടാസ്മാനിയ സംസ്ഥാനങ്ങളിൽ പൊതുഗതാഗതം സൗജന്യമാക്കി. പശ്ചിമേഷ്യാ യുദ്ധം മൂലമുള്ള ഇന്ധന വിലവർധനയിൽ പൊതുജനങ്ങൾക്ക് താത്കാലിക ആശ്വാസം എന്ന നിലയിലാണ് സംസ്ഥാന സർക്കാരുകൾ ഈ നടപടി പ്രഖ്യാപിച്ചത്.വിക്ടോറിയയിൽ മാർച്ച് 31 മുതലുള്ള ഒരു മാസം എല്ലാവിധ പൊതു ഗതാഗത സംവിധാനങ്ങളും ജനങ്ങൾക്കു സൗജന്യമായിരിക്കും. ടാസ്മാനിയയിൽ ബസ്, ഫെറി എന്നിവ മാർച്ച് 30 മുതൽ ജൂലൈ ഒന്നുവരെയും സൗജന്യമാക്കി.
ഇന്ധനക്ഷാമം ഓസ്ട്രേലിയയിലെ ഖനന, കാർഷിക മേഖലകളെയും ഗുരുതരമായി ബാധിക്കുന്നുണ്ടെന്നാണു റിപ്പോർട്ട്. സമീപഭാവിയിലേക്കുള്ള ഇന്ധനശേഖരം രാജ്യത്തുണ്ടെന്നാണ് പ്രധാനമന്ത്രി ആന്തണി ആൽബനീസ് അറിയിച്ചിരിക്കുന്നത്.



